റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
വേങ്ങര :വേങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ ആണ് ഇടിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങി റോഡിന് മറുവശത്തേക്ക് നടക്കുമ്പോൾ എതിർദിശയിൽ നിന്നും വന്ന സ്കൂൾ വാൻ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved