വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുള്ള കുഞ്ഞ് പിതാമഹൻ ഓടിച്ച കാറിനടിയിൽപ്പെട്ട് മരിച്ചു
Pulamanthole vaarttha
മഞ്ചേരി :വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുള്ള കുഞ്ഞ് പിതാമഹൻ ഓടിച്ച കാറിനടിയിൽപ്പെട്ട് മരിച്ചു. മഞ്ചേരി കിഴിശ്ശേരി കടുങ്ങല്ലൂർ വെള്ളേരിയിൽ വല്ലേൽ ഭാഗത്താണ് കഴിഞ്ഞ ദിവസം ദാരുണ സംഭവം
കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വെച്ചാണ് അപകടം. ഉമ്മയുടെ പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അരീക്കോട് മൂർക്കനാട് സ്വദേശിയുടെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കാർ പിന്നോട്ടെടുക്കുന്ന സമയത്ത് കുട്ടി പിന്നിലുണ്ടായിരുന്നത് ശ്രദ്ധയിൽ പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved