മഖാമിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മുസല്ലയിൽ കെട്ടി കവർച്ച; പൂനൂർ സ്വദേശി പിടിയിൽ
Pulamanthole vaarttha
മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറം മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി പൂനൂര് സ്വദേശി മുജീബിനെ കോട്ടക്കൽ പോലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയിൽ പണം കെട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്റെ സിസിടിവി പോലീസിന് ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മഖാമിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved