പെൻഷൻ വാങ്ങാനായി വരിയിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
Pulamanthole vaarttha
ചേർത്തല: വ്യാജപുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) അന്തരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് ത്രേസ്യാമ്മ കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാരാണ് ഉടനെ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: മാനസ്, നിമിഷ.

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
© Copyright , All Rights Reserved