ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ
Pulamanthole vaarttha
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളി പിടിയിൽ. കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്കറിനെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. അഖിലയേയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മർദനത്തനമേറ്റ കുഞ്ഞ് ഇന്നലെയാണ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അഷ്കറിൻറെ മൊഴി. എന്നാൽ ഇൻക്വസ്റ്റിൽ കുഞ്ഞിൻറെ ശരീരത്തിൽ മർദ്ദനത്തിൻറെ പാടുകൾ കണ്ടെത്തി.

കുഞ്ഞിനെ പ്രതി മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ദിവസങ്ങൾക്കു മുൻപ് കുഞ്ഞിന്റെ രണ്ട് കൈകളും അഷ്കർ അടിച്ചൊടിച്ചിരുന്നു ഇത് സൈക്കിളിൽ നിന്നും വീണതാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത് കുഞ്ഞിൻറെ മൃതദേഹം പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞ് ഇന്നലെയാണ് അഷ്കർ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ കുഞ്ഞ് മരിച്ചു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിൻറെ പാടുകൾ കണ്ടെത്തിയതോടെ ദുരൂഹത ഏറി. പിന്നാലെ കുട്ടിയുടെ മരണത്തിൽ രണ്ടാനച്ഛൻ അഷ്കറിന് പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ രം ഗത്തെത്തി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved