എഐ വിപ്ലവത്തിന് തുടക്കമിട്ട് കേരളം; രാജ്യത്തെ ആദ്യത്തെ കൃത്രിമബുദ്ധി വകുപ്പ് നിലവിൽ വന്നു
Pulamanthole vaarttha
തിരുവനന്തപുരം : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന റെക്കോർഡ് ഇനി കേരളത്തിന് സ്വന്തം. മെയ് 20-ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ ചരിത്രപരമായ വകുപ്പ് വിഭജനം പ്രഖ്യാപിച്ചത്. വിവരസാങ്കേതികവിദ്യ, വ്യവസായം, വാണിജ്യം തുടങ്ങിയ പ്രമുഖ മേഖലകൾക്കൊപ്പമാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ പുതിയ വകുപ്പിൻ്റെ ചുമതല കൈകാര്യം ചെയ്യുന്നത്. ഇതിനുപുറമെ സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആൻഡ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈസ് തുടങ്ങിയ സുപ്രധാന വകുപ്പുകളും അതിൻ്റെ കീഴിലാണ് വരുന്നത്. എഐ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയൊരു കുതിച്ചുചാട്ടമാണ് കേരളം. നിക്ഷേപകരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനായി പ്രത്യേക എഐ നയം രൂപീകരിക്കുകയും, രാജ്യാന്തര എഐഐ, ജെൻഇ ഐ കോൺക്ലേവുകൾക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയ സർക്കാർ വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, പൊതുസേവനങ്ങൾ എന്നിവയിലെല്ലാം എഐ പദ്ധതികൾ കൊണ്ടുവരാൻ സംസ്ഥാനം തന്നെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കും സ്കൂൾ-കോളേജ് തലങ്ങളിൽ എഐ, മെഷീൻ ലേണിംഗ് എന്നിവയിൽ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിച്ചു. കൂടാതെ, തൊഴിൽ റിക്രൂട്ട്മെൻ്റുകൾ എഐ അധിഷ്ഠിതമാക്കാനും, ദൈനംദിന ഭരണനിർവഹണവും പൊതുസേവനങ്ങളും കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയിലൂടെയുള്ള ഈ പുതിയ ചുവടുവെപ്പ് കേരളത്തിൻ്റെ വികസന കുതിപ്പിന് വലിയൊരു വേഗത സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved