.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി
Pulamanthole vaarttha
കണ്ണൂർ: കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയും ഭർത്താവുമായ രാജേഷിന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. മൂന്ന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, വധശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതോടെയാണ് കോടതിയുടെ നിർണ്ണായക വിധി.2024 നവംബർ 21-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായ ദിവ്യശ്രീ, രാജേഷുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇതിലുള്ള പകയാണ് അരുംകൊലയ്ക്ക് പിന്നിൽ.ദിവ്യശ്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരുടെ ശരീരത്തിൽ പെട്രോൾ ഒഴിക്കുകയും. അതിന് ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആ തടയാൻ എത്തിയ ദിവ്യശ്രീയുടെ അച്ഛനെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് ഈ കേസിലെ പ്രത്യേകതയാണ്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടേതാണ് ഈ അപൂർവ്വ വിധി.
കൊലപാതകത്തിന് പുറമെ, ദിവ്യശ്രീയുടെ അച്ഛനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
രണ്ടുലക്ഷം രൂപ പിഴയായി അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം തടവ് കാലാവധി വീണ്ടും നീളും. നീതി ലഭിച്ചതിൽ ദിവ്യശ്രീയുടെ കുടുംബം ആശ്വാസം അറിയിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved