മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചു, സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല; ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹം തുടങ്ങി ഹർഷിന
Pulamanthole vaarttha
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന സമരത്തിൽ. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഹർഷിത സത്യാഗ്രഹം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇത്രയും വലിയ അനാസ്ഥയുണ്ടായി നാലര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു.
ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങിയത്.സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നേരത്തെ 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലും ഹര്‍ഷിന സമരം നടത്തിയിരുന്നു. ആ സമരപ്പന്തലിൽ എത്തിയ മന്ത്രി വീണാ ജോർജ് തന്നെ പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹര്‍ഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം ഉണ്ടെന്ന് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നായിരുന്നു ഹർഷിന പ്രതികരിച്ചത് . പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിത്സ നടത്തുന്നത്. ഇപ്പോൾ ആ പണവും തീര്‍ന്നെന്നും ജീവയ്ക്കാൻ ഒരു വഴിയുമില്ലെന്നും ഹര്‍ഷിന പറഞ്ഞു.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved
