ഇ ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു
Pulamanthole vaarttha
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് റോയ് മരിച്ചത്. കൊച്ചി സ്വദേശിയാണ് റോയ്. കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസ് സംരംഭങ്ങളുള്ള വ്യക്തിയാണ് റോയ്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സി ജെ റോയ്യെ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ റോയ്യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് വിവരം.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved