സ്വന്തം ബുള്ളറ്റ് വിറ്റ് റോഡിന് സ്ഥലം വാങ്ങുന്നു :10 കുടുംബങ്ങൾക്ക് പ്രതീക്ഷയായി വാർഡ് മെംബർ ഷബീർ മാഞ്ഞാമ്പ്ര
Pulamanthole vaarttha
അങ്ങാടിപ്പുറം : തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിക്കാനായി സ്വന്തം ബുള്ളറ്റ് വരെ വിൽക്കാൻ തീരുമാനി ച്ചിരിക്കുകയാണ് അങ്ങാടിപ്പുറം പഞ്ചായത്ത് പിച്ചാണിപ്പറമ്പ് വാർഡ് മെംബർ ഷബീർ. 35 വർഷമായി റോഡോ ഇടവഴിയോ ഇല്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിയുന്ന പിച്ചാണിപ്പ റമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിലെ കുടുംബങ്ങൾ ക്കാണ് ഷബീർ ആശ്വാസമാകുന്നത്.
വർഷങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി കൈവിട്ട കോളനിയിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായി എത്തിയപ്പോൾ ‘ഇക്കുറി വോട്ടില്ല’ എന്ന നിലപാടിലാ യിരുന്നു നാട്ടുകാർ. എന്നാൽ, തുരുത്തുപോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ജീവിതാ വസ്ഥയും ദുരിതവും നേരിൽ കണ്ടതാണ് ഒരു ഉറച്ച വാക്കി ലേക്ക് ഷബീർ മാഞ്ഞാമ്പ്രയെ എത്തിച്ചത്. താൻ ജയിച്ചാലും തോറ്റാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകി. സ്വന്തമായി വലിയ സാമ്പത്തിക ശേഷിയില്ലെന്ന റിഞ്ഞിട്ടും ഈ ആവശ്യത്തിനായി കൈനീട്ടിയാൽ സഹാ യങ്ങൾ ലഭിക്കുമെന്ന വിശ്വാ സത്തിലാണ് അദ്ദേഹം മുന്നോട്ട് പോയത്. മെംബറായി സത്യപ്രതിജ്ഞ ചെയ്ത് ഒരുമാ സത്തിനുള്ളിൽ തന്നെ സ്ഥലം എഗ്രിമെന്റ് വയ്ക്കുകയും അഡ്വാൻസ് തുക നൽകുകയും ചെയ്തു.
കട്ടുപ്പാറ സ്വദേശിയായ റഫീഖ് എന്ന സ്ഥലമുടമയു ടെ സഹകരണത്തോടെയാണ് മൂന്ന് ലക്ഷം രൂപക്ക് ആവശ്യമായ സ്ഥലം ലഭ്യമായത്. റോഡിനായി വാങ്ങിയ ഭാഗം അദ്ദേഹം സൗജന്യമായി വിട്ടു നൽകിയതും നേട്ടമായി. ഇനി ബാക്കി തുക അടച്ച് റോഡ് തുറന്ന് നൽകേണ്ട സാഹചര്യത്തിലാണ് അതിനായി താൻ ഏറെ ഇഷ്ടപ്പെടുന്ന ബുള്ള റ്റ് മോട്ടോർ സൈക്കിൾ വിൽക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. ഇഷ്ട പ്പെട്ട ബുള്ളറ്റ് വിട്ടുകൊടുക്കുന്നതിൽ സങ്കടമുണ്ട്. പക്ഷേ, ഒത്തിരി കുടുംബങ്ങളുടെ സന്തോഷത്തിനായാണെന്ന് ചിന്തിക്കുമ്പോൾ അതിലധികം സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് മെംബർ കൂടിയായ ഷബീർ മാഞ്ഞാമ്പ്ര പറയുന്നു. സാമൂഹ്യ, ജീവകാരുണ്യ, ദുരന്ത രക്ഷസേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തി കൂടിയാണ് ഷബീർ മാഞ്ഞാമ്പ്ര
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved