പാലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൈപൂയ രഥോത്സവം; നാളെമുതൽ
Pulamanthole vaarttha
പുലാമന്തോൾ: പാലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപൂയ രഥോത്സവത്തിന് നാളെ തൃക്കൊടിയേറ്റോടെ തുടക്കമാവും.
രഥോത്സവത്തിന്റെ ഭാഗമായി നിറപറ വഴിപാടിന് തുടക്കമായി. നിറപറ സമർപ്പിക്കൽ ചടങ്ങിന് പാലൂർ ഉണ്ണിക്കൃഷ്ണ പണിക്കർ കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ 10 ദേശങ്ങളിൽ നിന്ന് പറയെടുപ്പ് നടക്കും. നാളെ രാവിലെ തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകളുടെ തുടക്കം. വൈകിട്ട് 3 ന് രഥോത്സവത്തിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിക്കും. സാംസ്കാരിക സമ്മേളനം മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ ലാലു അലക്സിന് പാലൂർ ഷണ്മുഖ പുരസ്കാരം സമർപ്പിക്കും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രന് പുരസ്കാരം കൈമാറും. നജീബ് കാന്തപുരം എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.

27ന് തിരുവാതിരക്കളി, ഫ്യൂഷൻ തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, മാജിക് സിൽസില എന്നിവ ഉണ്ടാകും. 28 ന് രാത്രി 8 ന് മൂന്നാം തിരുനാൾ രഥമെടുപ്പ് നടക്കും.
29 ന് കവിയരങ്ങ്, ഓട്ടൻതുള്ളൽ, മായാമോഹിനി- നൃത്തനാടകം തുടങ്ങിയവ അരങ്ങേറും.

30 ന് ഗംഗാ ശശിധരൻ ഒരുക്കുന്ന ഗംഗാതരംഗം നടക്കും. 31 ന് കാഴ്ചശീവേലി വിശേഷം.
ഫെബ്രുവരി 1 ന് മഹാര ഥോത്സവം നടക്കും. ഉച്ചയ്ക്ക് ശേഷം 2 ന് ഗജവീരന്മാരുടെ അകമ്പടിയോടെ മഹാരഥം എഴുന്നള്ളിപ്പ് നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി പാലൂർ ഉണ്ണിക്കൃഷ്ണ പണിക്കർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇക്ബാൽ പി. രായിൻ, രഥോത്സവ കമ്മിറ്റി ഭാരവാഹികളായ പി.കെ.സുബ്രഹ്മണ്യൻ, കാർത്തികേയൻ പണിക്കർ എന്നിവർ അറിയിച്ചു.

‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved