റയിൽവെ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ 14 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ സംഭവം മലപ്പുറം വാണിയമ്പലത്ത്
Pulamanthole vaarttha
കസ്റ്റഡിയിലായ ആൺകുട്ടി ലഹരി ഉപയോ ഗിക്കുന്ന വ്യക്തിയാണെന്നും സൂചനകളുണ്ട്.
മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
അവൻ ഒറ്റയ്ക്കല്ല ഇത് ചെയ്തത്, വേറെ സഹായികളുമുണ്ട്”; 14കാരിയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
പതിനാലുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. നിലവിൽ കസ്റ്റഡിയിലുള്ള പതിനാറുവയസുകാരൻ ഒറ്റയ്ക്കല്ല കൃത്യം ചെയ്തതെന്നും വേറെയും സഹായികളുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. വെള്ളി രാവിലെ 11 മണിയോടെയാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയെ വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാഴം രാത്രി പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തി. പിന്നീടാണ് കുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്.തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പതിനാറുകാരൻ കുറ്റംസമ്മതിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും സൂചനയുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഇയാളാണ് കാണിച്ചുകൊടുത്തത്. ഇവർ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് വിവരം. എന്നാൽ പിന്നീട് പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും പറയപ്പെടുന്നു.
വ്യാഴം വൈകിട്ടോടെ റെയിൽവെ സ്റ്റേഷന് സമീപത്തായി നാല് പേർ നടന്നുപോകുന്നത് കണ്ടതായി പറയുന്നുണ്ട്. അതിൽ കൊല്ലപ്പെട്ട പെൺകുട്ടിയും ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റഡിയിലായ ആൺകുട്ടി ലഹരി ഉപയോ ഗിക്കുന്ന വ്യക്തിയാണെന്നും സൂചനകളുണ്ട്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved