മലപ്പുറത്തെ മാലിന്യമലയായിരുന്ന പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തു; ഗോളടിച്ച് ആഘോഷമാക്കി മന്ത്രി എം.ബി.രാജേഷ്

Pulamanthole vaarttha
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം
മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന മലപ്പുറം പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തത് ആഘോഷമാക്കി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. മാലിന്യം സംസ്കരിച്ച് വീണ്ടെടുത്ത ഭൂമിയില്‍ ഗോള്‍കീപ്പറായി നിന്ന പി. ഉബൈദുള്ള എം.എല്‍.എ യെ കാഴ്ചക്കാരനാക്കി മന്ത്രി ഷൂട്ടൗട്ടിലൂടെ ഗോള്‍ നേടി. മലപ്പുറം നഗരത്തിലെ മാലിന്യം തള്ളിയിരുന്ന പുളിയേറ്റുമ്മല്‍ ഗ്രൗണ്ട് വീണ്ടെടുത്തത് വഴി 4.5 ഏക്കര്‍ ഭൂമിയാണ് തിരിച്ച് പിടിച്ചത്. മാലിന്യം നീക്കം ചെയ്ത് ഭൂമി തിരിച്ചെടുത്തതിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജനപത്രിനിധികള്കൊപ്പം പന്ത് തട്ടിയത്.
മാലിന്യകൂമ്പാരമായിരുന്ന പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട്
മാലിന്യ കൂമ്പാരമില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ ആശയമായ ഹരിതകര്‍മസേന ഇന്ന് രാജ്യത്തിന് മാതൃകയാണ്. പുതിയ തലമുറയില്‍ മാലിന്യ സംസ്കരണത്തിന്റെയും ശുചിത്വത്തിന്റെയും പാഠം പകര്‍ന്ന് നല്കാന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ശുചിത്വസ്കോളര്ഷിപ്പ് നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പുളിയേറ്റുമ്മല്‍ ഗ്രീന്‍ബെല്‍റ്റ് പദ്ധതി ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭയിലെ ഹരിതകര്‍മസേനയെ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ആദരിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി. ഡയറക്ടര്‍ ദിവ്യ എസ്.എയ്യര്‍, ജില്ലാ കളക്ടര്‍ വി. ആര്.വിനോദ്, നഗരസഭ ചെയര്മാന് മുജീബ് കാടേരി എന്നിവര്‍ സംസാരിച്ചു.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved