വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണത്തിന് തുടക്കമായി
Pulamanthole vaarttha
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണത്തോടൊപ്പം വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്നുള്ള തുരങ്ക നിര്‍മാണ പ്രവര്‍ത്തിക്കും തുടക്കമായി

കോഴിക്കോട്: വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. കഴിഞ്ഞ ദിവസമാണ് വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം തുടങ്ങിയത് . കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇനി മുതല്‍ രണ്ടു തുരങ്കത്തിന്റെയും നിര്‍മാണം ഒരേ സമയം നടക്കും. വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്നു തുരങ്ക നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഇരു ഭാഗത്തു നിന്നും ഒരേ സമയം തുരന്നു നീങ്ങുകയാണ്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ച് താഴേക്ക് കൊണ്ടു വന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയിരിക്കുന്നത്. തുരങ്കപാതയിലേ ഒരു പാലത്തിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. മറ്റൊരു പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ നിർമാണവും ഉടൻ ആരംഭിക്കും. രണ്ട് തുരങ്കത്തിന്റെയും നിർമാണവും ഒരേ സമയം നടക്കുന്നതിനാൽ ജോലി സമയവും തൊഴിലാളികളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

അതിനിടെ ഇന്നലെ പെയ്ത കനത്ത മഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചുപോയി. മുത്തപ്പൻപുഴ അങ്ങാടിക്കു സമീപത്തെ താൽക്കാലിക പാലമാണ് ഒലിച്ചു പോയത്. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത് ഇതോടെ പാലത്തിന്റെ മുകളിലൂടെ വെള്ളം കുത്തി ഒലിക്കുകയായിരുന്നു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved