പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ സ്വദേശി നാടിന് അഭിമാനമായി
Pulamanthole vaarttha
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15) നാടിന് അഭിമാനമാകുന്നു . കരുത്തും ആത്മവിശ്വാസവും ചിട്ടയായ പരിശീലനവുമാണ് നിലവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കനെ സ്വപ്നതുല്യ നേട്ടത്തിലെത്തിച്ചത്. ഒരു മാസം മുൻപ് എറണാകുളത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പിൽ നിന്നാണ് അമ്മാറിനെ തെരഞ്ഞെടുത്തത്.

ചെമ്മല എ യു പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മാറിന്റെ കഴിവ് മനസിലാക്കിയ അദ്ധ്യാപകൻ ചെമ്മലശ്ശേരി രാജേഷ് മാസ്റ്ററുടെ നിർബന്ധപ്രകാരം വീട്ടുകാർ പെരിന്തൽമണ്ണയിലെ എഫ് ജിസി അക്കാദമിയിൽ പരിശീലനത്തിനായാക്കുകയും അറ്റാക്കിങ് വിങ്ങർ സ്ഥാനത്ത് കളിക്കുന്ന അമ്മാറിനെ പരിശീലകന്റെ ആവശ്യപ്രകാരം കൊപ്പം ഐഫ അക്കാദ മിയിലെ പരിശീലനമാണ് അമ്മാറിനെ മികച്ച താരമാക്കി മാറ്റിയത് . ചെട്ടിയങ്ങാടി തോട്ടും പള്ളത്ത് മുഹമ്മദ് റഫീഖിന്റെയും റളീനയുടെയും മകനായ അമ്മാർ കരിങ്ങനാട് മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് . അമ്മാറിനൊപ്പം വയനാട് – മണ്ണാർക്കാട് സ്വദേശികളും അന്തിമ ലിസ്റ്റിൽ വന്നിട്ടുണ്ട് . കഴിഞ്ഞ ആറിന് പഞ്ചാബിലെ മൊഹാലിയിലെത്തി അമ്മാർ ടീമിനോടൊപ്പം ചേർന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved