നെയ്മറുടെ പരിക്ക് ഗുരുതരം; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും
Pulamanthole vaarttha
റിയോ ഡി ജനീറോ : ബ്രസീലിയൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മറുടെ പരിക്ക് കൂടുതൽ ഗുരുതരമാകുന്നു. താരത്തിന്റെ കാൽവണ്ണയിലെ പേശിക്കേറ്റ പരിക്ക് വിട്ടുമാറിയിട്ടില്ലെന്നും പൂർണ്ണമായി സുഖം പ്രാപിക്കാൻ രണ്ട് മുതൽ മൂന്ന് ആഴ്ച വരെ സമയമെടുക്കുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബ്രസീൽ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തെ എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തിക്കാനായി തീവ്ര പരിചരണവും ചികിത്സയും ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരിക്കിനെത്തുടർന്ന് ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ പരിശീലന ക്യാമ്പുകൾ നെയ്മർക്ക് പൂർണ്ണമായും നഷ്ടമാകും. കൂടാതെ പാനമ, ഈജിപ്ത് എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും താരം കളിക്കില്ല. നിലവിൽ ടീമിൽ തുടരുകയാണെങ്കിൽ പോലും ഗ്രൂപ്പ് ഘട്ടത്തിലെ മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്ക് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കളിക്കാരുടെ മാറ്റത്തിനുള്ള അവസാന സമയപരിധിക്ക് തൊട്ടുമുമ്പ്, അതായത് ജൂൺ 12-ന് നെയ്റെ വീണ്ടും വിശദമായ ലോകകപ്പ് നിയമപ്രകാരം ഓരോ ടീമിനും തങ്ങളുടെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുമ്പ് വരെ പരിക്കേറ്റ കളിക്കാർക്ക് പകരം പുതിയ ആളുകളെ ഉൾപ്പെടുത്താൻ അനുവാദമുണ്ട്. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കളിക്കാരെ മാത്രമേ ഇത്തരത്തിൽ മാറ്റാൻ സാധിക്കൂ. കഴിഞ്ഞ ആഴ്ച ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നെയ്മർക്കായി വഴിമാറിക്കൊടുത്ത ജോവോ പെഡ്രോ നിലവിൽ പ്രാഥമിക ലിസ്റ്റിലുണ്ട്. ജൂൺ 12-ലെ പരിശോധനാ ഫലം തൃപ്തികരമല്ലെങ്കിൽ നെയ്മർക്ക് പകരം പെഡ്രോ ടീമിലേക്ക് തിരിച്ചെത്തിയേക്കും. എങ്കിലും തങ്ങളുടെ പ്രിയ താരം ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved