കലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകപട്ടം ഇത്തവണ കൊപ്പം സ്വദേശിനി സ്വാതി പുല്ലാനിക്കാടിന്.
Pulamanthole vaarttha
പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സ്വാതി തൻ്റെ കോളേജിന് ഓവറോൾ നേടുന്നതിലും നിർണായക പങ്കു വഹിച്ചു.
കൊപ്പം : 22-02-25 മുതൽ 26-02-25 വരെയുള്ള തിയ്യതികളിൽ മജ്ലിസ് കോളേജ്, പുറമണ്ണൂരിൽ വെച്ച് നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിൽ കേരളനടനം, മോഹിനിയാട്ടം, തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ് എന്നീ ഇനങ്ങളിൽ ഒന്നാമതെത്തിയും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവുമായി കൊപ്പം സ്വദേശിനി സ്വാതി പുല്ലാനിക്കാട് ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി . പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സ്വാതി തൻ്റെ കോളേജിന് ഓവറോൾ നേടുന്നതിലും നിർണായക പങ്കു വഹിച്ചു. 17വർഷമായി നൃത്തം അഭ്യസിച്ചു വരുന്ന ഈ കലാകാരിക്ക് നൃത്തം ഒരു പാഷനായി മാറിയത് ഗുരുവായ പുത്തൂർ പ്രമോദ് മാഷ് എന്ന നൃത്താധ്യാപകൻ്റെ ശിക്ഷണത്തിലൂടെയാണ്. അദ്ദേഹത്തിന് ഏഴാമത് യൂണിവേഴ്സിറ്റി കലാതിലകപട്ടം ലഭിക്കുന്നത് തന്നിലൂടെയാണെന്ന ചാരിതാർത്ഥ്യത്തിലാണ് സ്വാതി പുല്ലാനിക്കാട്. നൃത്തത്തോടൊപ്പം പഠനവും അദ്ധ്യാപനവും കൂടെ കൂട്ടണം എന്നതാണ് ഈ കലാകാരിയുടെ മോഹം. സ്വരലയ സംസ്ഥാന കലോത്സവത്തിലും, സ്കൂൾ സംസ്ഥാന കലോത്സവത്തിലും ഈ നർത്തകി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഇലക്ട്രിക്കൽ വയറിങ്ങിൽ A grade ഉം നേടി. കഥാപ്രസംഗത്തിൽ 5 വർഷം പാലക്കാട് ജില്ലയെ സംസ്ഥാനതലത്തിൽ പ്രതിനിധീകരിച്ച സാന്ദ്ര പുല്ലാനിക്കാട് സഹോദരിയും കൊപ്പം സ്വദേശികളായ മനോജ് പുല്ലാനിക്കാടും അമ്മ സ്മിതടീച്ചറും കുഞ്ഞുനാൾ മുതൽ ഈ കലാകാരിക്ക് ജീവശ്വാസമേകി തണലായും താങ്ങായും ഒപ്പമുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved