വരുന്നു വള്ളുവനാടൻ ഉത്സവകാലം
Pulamanthole vaarttha
ഈ മാസം 16 ന്നു ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ തുടങ്ങുന്ന വള്ളുവനാടൻ ഉത്സവകാലം മെയ് മാസത്തിൽ ആഘോഷിക്കുന്ന തൂത ഭഗവതി ക്ഷേത്രോത്സവത്തോടെ സമാപിക്കും

ചെർപ്പുളശ്ശേരി ∙ പുതുവത്സരത്തെ വരവേറ്റ് പന്നിയംകുറുശ്ശി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം അരങ്ങേറിയതോടെ വള്ളുവനാടൻ ഗ്രാമവീഥികളിലാകെ ഉത്സവനിറവാണ്. മകരക്കൊയ്ത്തു കൂടി കഴിഞ്ഞാൽ പാടശേഖരങ്ങളിലെല്ലാം തിറയുടെയും പൂതനകളുടെയും വർണക്കാഴ്ചകൾ നിറയും. വഴികളിലെല്ലാം അരമണി കിലുക്കി ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും ആർപ്പുവിളികളോടെയുള്ള ഇണക്കാളകളുടെ കെട്ടുകാഴ്ചകളും വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയിൽ നടക്കുന്ന എഴുന്നള്ളിപ്പുകളും വള്ളുവനാടൻ ഉത്സവച്ചന്തമൊരുക്കും. ചെർപ്പുളശ്ശേരി നഗരസഭാ പരിധിയിലെ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരം മുഴുവൻ നീളുന്ന രാമായണം തോൽപ്പാവക്കൂത്തുത്സവത്തോടെയാണു നാലരമാസത്തോളം നീണ്ടുനിൽക്കുന്ന വള്ളുവനാടൻ ഉത്സവകാലം തുടങ്ങുക. ഇതേ നഗരസഭാ പരിധിയിലുള്ള തൂത ഭഗവതി ക്ഷേത്രത്തിൽ മേയ് മാസത്തിൽ അരങ്ങേറുന്ന തൂതപ്പൂരത്തോടെ സമാപനവുമാകും.

എന്നാൽ, നഗരസഭയിൽ തന്നെയുള്ള പന്നിയംകുറുശ്ശി പൂരമാണ് വള്ളുവനാടൻ ഉത്സവത്തിന്റെ വരവറിയിക്കുന്നത്. പുത്തനാൽക്കൽ ക്ഷേത്രത്തിൽ മകരച്ചൊവ്വദിനമായ 16നാണ് കൂത്തുപുറപ്പാട്. പുലർച്ചെ 5ന് കൂത്ത് മുളയിടൽ നടക്കും. രാവിലെ 8ന് തന്ത്രി അണ്ടലാടിമനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൂത്തുത്സവം കൊടിയേറും. വൈകിട്ട് 4ന് മൂന്നു ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ നഗരപ്രദിക്ഷണമായി പകൽപ്പൂരം അരങ്ങേറും. ശിങ്കാരിമേളം, തിറയാട്ടം, തെയ്യം, പുലിക്കളി എന്നിവ പകൽപ്പൂരത്തിന് കൊഴുപ്പേകും.
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved