തൃശൂരില്‍ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷണം, തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍.

Pulamanthole vaarttha
തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ സ്കാനിംഗിനെത്തിയ രോഗിയുടെ മാല കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ പിടിയിലായി. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ ശിവകാമി, റോജ എന്നിവരെ പിടികൂടിയത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved