ഒരു ഗോൾ പോലും നേടാനായില്ല; ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യക്ക് നാണംകെട്ട മടക്കം
Pulamanthole vaarttha
ദോഹ: ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും പുറത്തായി. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയാണ് ദോഹയിൽ നിന്നും ഇന്ത്യയുടെ മടക്കം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിറിയ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെയാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്നും 50 കിലോമീറ്റർ അകലെ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് പ്രദേശിക സമയം 2 .30 നു നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്താനായിരുന്നെങ്കിൽ പ്രീക്വാർട്ടറിലേക്ക് നേരിയ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു.

എന്നാൽ, കളിയുടെ 78ാം മിനിറ്റിൽ ഉമർ ഖിർബിൻ നേടിയ ഗോളിൽ സിറിയ ഇന്ത്യയെ വീഴ്ത്തി. ആദ്യപകുതി മുതൽ ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചതല്ലാതെ ഒന്നും ലഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മലായളി താരം സഹൽ അബ്ദുൽ സമദ് 64ാം മിനിറ്റിൽ പകരക്കാരനായെത്തിയിട്ടും ഗോളൊന്നും പിറന്നുമില്ല.ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് 2-0ത്തിനും രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ 3-0ത്തിനും തോറ്റ ഇന്ത്യക്ക് ജയിക്കാനോ പോയന്റ് നേടാനോ ആയില്ല എന്നതിനപ്പുറം ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ലെന്ന നാണക്കേടുമായാണ് ഖത്തറിൽ നിന്ന് മടങ്ങുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില് വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
മേലാറ്റൂർ : മേലാറ്റൂരിൽ നാട്ടുകാരെ രീതിയിലാക്കി കാട്ടാന. കാടിറങ്ങി രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവിൽ...
വടകര: കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്താനായി നാലംഗ...
© Copyright , All Rights Reserved