മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ ഷമീർ ഖത്തറിൽ മരിച്ചു; മാപ്പുകിട്ടിയിട്ടും നാടണയാനായില്ല

Pulamanthole vaarttha
ഒരിക്കലും മാപ്പില്ലാത്ത ചതിയുടെ ഇരയായ ഷമീറിന്റെ അവസ്ഥ ഓരോ പ്രവാസിക്കും പാഠമാകണം
ദോഹ: വിസ തട്ടിപ്പിനിരയായി ബന്ധു കൂടിയായ ഏജൻറിൻ്റെ മയക്കുമരുന്ന് കെണിയിൽ കുരുങ്ങി ജയിലിലായ എറണാകുളം ഇടപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു. വാട്ടേക്കുന്നം നാഗപ്പറമ്പിൽ പരേതനായ മുഹമ്മദ് അലിയുടെ മകൻ ഷമീർ (48) ആണ് ചികിത്സയിലിരിക്കെ ഖത്തറിൽ മരണപ്പെട്ടത്. തടവു ശിക്ഷ അനുഭവിക്കവെ അർബുദബാധിതനായ ഷമീർ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ റമദാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിൽ ഉൾപ്പെട്ടെങ്കിലും നാടണയും മുമ്പേ ഷമീർ പ്രവാസമണ്ണിൽ മരണപ്പെട്ടു. ജാസ്മിനാണ് ഭാര്യ. മക്കൾ: സാദിഖ്, സുമയ്യ, സയ്യദ്. സഹോദരങ്ങൾ: സലീം, ദിലീപ്, സകന. പരേതയായ ഫാത്തിമയാണ് മാതാവ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.ബി.എഫും പ്രവാസി വെൽഫെയർ ആൻറ് കൾചറൽ ഫോറം, എഡ്മാഖ് പ്രവർത്തകരും. 2022 ജൂലായിൽ എറണാകുളത്തു നിന്നുള്ള ഏജൻസി ജോലി വാഗ്ദാനം ചെയ്ത് നൽകിയ വിസ വഴിയായിരുന്നു ഷമീർ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് തൊഴിലവസരമുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് വിസ നൽകിയത്. കൊച്ചിയിൽ നിന്നും ദുബൈയിലെത്തിയപ്പോൾ ഖത്തറിലെ സ്പോൺസറിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജൻറ് നൽകിയ ബാഗുമായി ദോഹയിലേക്ക് പുറപ്പെട്ട ഷമീർ പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായി. തുടർന്ന് തടവു ശിക്ഷ അനുഭവിക്കവെ, അർബുദ ബാധിതനാവുകയും കഴിഞ്ഞ ഡിസംബറിൽ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം ഗുരുതരമായതോടെ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട് ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു.സമാനമായ കെണിയിൽ വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തും ഖത്തറിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. യശ്വന്തിൻ്റെ ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു. എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിലായെങ്കിലും മുഖ്യ കണ്ണികളെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഷമീർ; ഒരിക്കലും മാപ്പില്ലാത്ത ചതിയുടെ ഇര
ഒരുപാട് സ്വപ്നങ്ങളുമായാണ് എറണാകുളം ഇടപ്പള്ളി വാട്ടേക്കുന്നം നാഗപ്പറമ്പിൽ ഷമീർ 2022 ജൂലൈയിൽ കുടുംബത്തോട് യാത്രപറഞ്ഞ് ഖത്തറിലേക്ക് പുറപ്പെട്ടത്. ജീവിതം പച്ചപിടിപ്പിക്കാനുള്ള മോ ഹവുമായി ഗൾഫ് വിസ തേടുന്നതിനിടെയാണ് ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ ഒരുപാട് തൊഴിൽ അ വസരങ്ങളുണ്ടെന്ന് പറഞ്ഞുകേട്ടത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി താൽക്കാലിക ജോലികൾക്ക് ഔദ്യോഗിക കേന്ദ്രങ്ങൾ വഴി റിക്രൂട്ട്മെൻ്റുകൾ നടക്കുന്ന സമയമായതിനാൽ, ഡ്രൈവർ ജോലി തരാമെന്ന ഏജൻസിയുടെ വാക്കുകളിൽ ഷമീറും വീണു. അങ്ങനെ സമീപിച്ച ഏജൻ്റ് ഒരുക്കിയ കെണി വലിയൊരു ച തിയുടെ തുടക്കമാണെന്ന് അദ്ദേഹം അറിഞ്ഞില്ല.കോവിഡ് കാലമായതിനാൽ ഖത്തറിലെ ക്വാറൻ്റെൻ ഒഴിവാക്കാൻ ദുബൈ വഴി യാത്രചെയ്യണമെന്നായി രുന്നു ആദ്യം നിർദേശിച്ചത്. വിസയും ടിക്കറ്റും അവർ നൽകി. അങ്ങനെ, ദുബൈയിലെത്തി ദോഹയിലേ ക്ക് പുറപ്പെടും മുമ്പായിരുന്നു സ്പോൺസർക്ക് നൽകാനുള്ള സമ്മാനം എന്നപേരിൽ ഏജന്റിന്റെ പ്രതിനി ധി ഒരു ബാഗ് ഏൽപിക്കുന്നത്. യാത്രക്കിടയിൽ അപരിചിതരുടെ ബാഗ് വാങ്ങരുതെന്ന് മുന്നറിയിപ്പുകൾ നേരത്തെ കേട്ടതിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചെങ്കിലും സീൽ ചെയ്ത കവർ ആയതിനാൽ തുറന്നു നോക്കിയില്ലെന്ന് പിന്നീട് ജയിലിൽ സന്ദർശിച്ചവരോടും ബന്ധുക്കളോടും ഷമീർ പറഞ്ഞിരുന്നു. ഹമദ് വിമാ നത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ മയക്കുമരുന്ന് സഹിതം പിടികൂടിയ ഷമീറിന് തടവുശിക്ഷയും വിധിച്ചു. എന്നാൽ, ചതിക്കിരയായി മയക്കുമരുന്നുമായി പിടിയിലായ വാർത്ത നാടറിയുന്നത് സമാനമായ സംഭവ ത്തിൽ ജയിലിലായ വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തിൻ്റെ ബന്ധുക്കൾ എറണാകുളം റൂറൽ പൊലി സിൽ പരാതിയുമായെത്തിയപ്പോഴാണ്. മകനെ ജോലി വാഗ്ദാനം ചെയ്ത് ചതിയിലൂടെ മയക്കുമരുന്ന് കാ രിയറാക്കിയതായി ചൂണ്ടിക്കാണിച്ച് യശ്വന്തിൻ്റെ അമ്മ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണം ആ രംഭിച്ച കൊച്ചി പൊലീസ് 2022 ജൂലൈയിൽതന്നെ മൂന്നുപേരെ അറസ്റ്റു ചെയ്തു. എന്നാൽ, അന്താരാഷ്ട്ര റാക്കറ്റുകൾ പിന്നിലുണ്ടെന്ന് സംശയിക്കുന്ന കേസിൽ പ്രധാന കണ്ണികളെ പിടികൂടാൻ കഴിഞ്ഞില്ല. തടവു ശിക്ഷ അനുഭവിക്കവെയാണ് ഷമീർ അർബുദ ബാധിതനാവുന്നത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആ ശുപത്രിയിലായിരുന്നു ചികിത്സ. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എ ഫ്, മലയാളി സാമൂഹിക സംഘടനകളായ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം, എഡ്മാഖ് എന്നിവർ ഉൾപ്പെടെ പ്രവർത്തകർ ഷമീറിനുവേണ്ടി ഇടപെടൽ നടത്തി.രോഗം ഗുരുതരമായതോടെ പരിചരണത്തിനായി ഭാര്യ ജാസ്മിന, മകൻ സാദിഖ് എന്നിവർക്ക് ഖത്തറിലെ ത്താൻ അവസരമൊരുക്കുകയും ചെയ്തിരുന്നു. ആദ്യം ഹയ വിസയിലും പിന്നീട് എ വൺ സന്ദർശക വി സയിലുമെത്തിയാണ് ഇവർ പരിചരിച്ചത്. ഇതിനിടെയാണ്, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയു ടെ പൊതുമാപ്പിൽ ഷമീറിനെയും ഉൾപ്പെടുത്തിയത്. തുടർന്ന്, നിയമ നടപടികൾ എളുപ്പത്തിൽ പൂർത്തി യാക്കി, നാട്ടിലെത്തിച്ച് തുടർചികിത്സ നൽകാനുള്ള ശ്രമങ്ങളിലായിരുന്നു എംബസിയും ഐ.സി.ബി.എ ഫും വിവിധ സംഘടന പ്രവർത്തകരും. എന്നാൽ രോഗം തീവ്രമായതോടെ, ഒരിക്കലും മാപ്പില്ലാത്ത ചതിയു ടെ ഇരയായി സ്വപ്നങ്ങളെല്ലാം പ്രവാസ മണ്ണിൽ ത്യജിച്ച് ഷമീർ എന്നന്നേക്കുമായി മടങ്ങി. പിതാവിനെ അ വസാനമായി കാണാൻ മകളും അടുത്തിടെ ഖത്തറിലെത്തിയിരുന്നു