വിഷുദിനത്തിൽ പ്രിവിയയുടെ ജീവനെടുത്തത് പ്രണയനൈരാശ്യവും മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തീരുമാനവും

Pulamanthole vaarttha
12 വയസുള്ള ഒരു കുട്ടിയുടെ അമ്മയായ യുവതി രണ്ട് കുട്ടികളുടെ പിതാവായ സന്തോഷിനെ വിവാഹം കഴിക്കാൻ തയ്യാറായില്ല
പട്ടാമ്പി : വിഷുദിനത്തിൽ തൃത്താല സ്വദേശിനി പ്രിവിയയുടെ ജീവനെടുത്തത് പ്രണയനൈരാശ്യവും കാമുകനായ സന്തോഷിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും കാരണം. പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം ഇന്ന് പുലർച്ചെ റോഡരികിലാണ് പ്രിവിയയെ തീപൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത് ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായി.
യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷഷം . പ്രതിയായ തൃത്താല സ്വദേശി സന്തോഷ് എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയും ഗുരുതര നിലയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ മരണപ്പെടുകയുമായിരുന്നു . സന്തോഷ് കൊലപ്പെടുത്തിയ പ്രിവിയ സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി ചെയ്യവേയാണ് ഇരുവരും പരസ്പ്പരം അടുത്തത് എങ്കിലും രണ്ട് കുട്ടികളുടെ പിതാവായ സന്തോഷിനെ വിവാഹം കഴിക്കാൻ യുവതി തയ്യാറായിരുന്നില്ല; ഇതാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവാഹ മോചിതയും 12 വയസുള്ള ഒരു കുട്ടിയുടെ അമ്മയുമാണ് പ്രവിയ. യുവതി നേരത്തേ ജോലി ചെയ്തിരുന്നത് സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയിലായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.ഇവരുടെ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു .
പിന്നീട് പ്രവിയ സന്തോഷിനെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഏപ്രിൽ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. തന്റെ കുടുംബം പോലും ഇല്ലാതെ യാക്കിയ പ്രണയത്തിനൊടുവിൽ തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള പകയാണ് രണ്ടു ജീവനുകൾ ഇല്ലാതെ ആക്കിയതെന്നാണ് നാട്ടുകാരും സാക്ഷ്യപെടുത്തുന്നത്
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്....
© Copyright , All Rights Reserved