ലോഡ്ജിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; വല്ലപ്പുഴ സ്വദേശിയായ ഉടമയും ഇടനിലക്കാരും പിടിയിൽ
Pulamanthole vaarttha
കുളപ്പുള്ളി : കുളപ്പുള്ളിയിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.

വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved