വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു
Pulamanthole vaarttha
പെരുമ്പിലാവ്/ തൃശ്ശൂർ: പെരുമ്പിലാവിന് സമീപം കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കരയിൽ താമസിക്കുന്ന സുബ്രഹ്മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാർ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി. ഈ ഭാഗങ്ങളിൽ കാലങ്ങളായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved