കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 160 പേർ ചികിത്സയിൽ. മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് റിപ്പോർട്ട്
Pulamanthole vaarttha
ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ മലയാളി ഉൾപ്പെടെ 6 മലയാളികൾ അടക്കം 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല ചികിത്സയിൽ കഴിയുന്നതിൽ പകുതിയിലേറെ പേർ മലയാളികൾ ആണെന്നും റിപ്പോർട്ട് ഉണ്ട്
കുവൈത്ത് സിറ്റി∙ കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണ്. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ദുരന്തത്തിൽപ്പെട്ടവരിൽ നാൽപതോളം പേർ ഇന്ത്യക്കാരാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി.ഒട്ടറെപേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് ഡയാലിസിസ് നൽകിയതാലും മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 23 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
![]()
ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്.മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം). മകൾ സിയ. ഇരിണാവ് സി.ആർ.സി.ക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സഹോദരൻ സരിൻ (ഗൾഫ്).മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
© Copyright , All Rights Reserved