പുലാമന്തോൾ -കൊളത്തൂർ റോഡിൽ ജലജീവൻ പദ്ധതി വാഹനങ്ങൾക്ക് കെണിയാവുന്നു രണ്ടുദിവസത്തിനിടെ റോഡിൽ താഴ്ന്നത് അരഡസനോളം വാഹനങ്ങൾ
Pulamanthole vaarttha
പുലാമന്തോൾ: പുലാമന്തോൾ -കൊളത്തൂർ റോഡിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കിടങ്ങ് വാഹനങ്ങൾക്ക് കെണിയാവുന്നതായി പരാതി. രണ്ടു ദിവസത്തിനിടെ അരഡസനോളം വാഹനങ്ങളാണ് ഈ കുഴികളിൽ കുടുങ്ങിയത്.

ഈ റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയ ഭാഗമാണ് . മഴക്കാലമായതോടെ ഭാരമുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ മണ്ണിൽ പുതുയുന്നതിന് കാരണമാകുന്നത്. ഏറെ വീതികുറഞ്ഞ റോഡിൽ പദ്ധതിക്ക് വേണ്ടി റോഡരികുകൾ വെട്ടി കീറിയത് കാരണം ഈ റോഡിലൂടെ സഞ്ചരിക്കുന്ന

വാഹനങ്ങൾ മണ്ണിൽ താഴ്ന്നുപോകുന്നത് വാഹന ഉടമകൾക്ക് ഭീമമായ സാമ്പത്തിക -സമയ നഷ്ടമാണ് സമ്മാനിക്കുന്നത്. കുഴി വെട്ടിയശേഷം റോഡ് അരികുകൾ മണ്ണിട്ട് മൂടിയത് മഴ നനഞ്ഞതോടെ കുഴമ്പ് പരുവത്തിലായത് കാരണം റോഡിൽ പലഭാഗങ്ങളും ചെളി നിറഞ്ഞുമാണുള്ളത് .പുലാമന്തോൾ ദിക്ർ പള്ളി – പാലൂർ സ്കൂൾ പടി- ആലമ്പാറ – ചെമ്മലശ്ശേരി -കുരുവമ്പലം തുടങ്ങിയ ഇടങ്ങളിൽ എല്ലാം വാഹനങ്ങൾ മണ്ണിൽ താഴുന്നത് പതിവായിട്ടുണ്ട് .

കൂടാതെ പുലാമന്തോൾ തിരുത്ത് റോഡ് ജംഗ്ഷന് സമീപം റോഡിലെ വലിയ കുഴി വാഹന യാത്രയ്ക്കും വഴി യാത്രയ്ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട് . മഴ തുടങ്ങിയതോടെ റോഡിനു നടുവിലെ കുഴിയിൽ വെള്ളം നിറയുന്നത് കാരണം വാഹന യാത്രക്കാർ കുഴിയിൽ ചാടുന്നത് പതിവാണ് . ഈ റോഡിൽ വലിയ കേടുപാടുകൾ ഇല്ലാത്ത ഭാഗങ്ങൾ അടക്കം ജലജീവൻ പദ്ധതിയുടെ കിടങ്ങുകൾ വന്നതോടെ തകർന്ന അവസ്ഥയിലാണ് .

മഴക്കാലമാകുന്നതിന് മുൻപ് ഇത്തരം പദ്ധതികൾ പൂർണ്ണമായും നടപ്പാക്കത്തതാണ് റോഡിൽ വാഹനങ്ങൾ സ്ഥിരമായി താഴുന്നതിനും ഉടമകൾക്കും യാത്രക്കാർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്

മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved