ജില്ല തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്
Pulamanthole vaarttha
മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിലാണ് ഏറ്റവും കൂടുതൽ വാർഡുകളുമുള്ളത്. 94 പഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 12 നഗരസഭകളും ജില്ലാ പഞ്ചയാത്തും ഉൾപ്പെടുന്നതാണ് മലപ്പുറം ജില്ല.
ഇന്ന്ലെ രാവിലെ പത്തിന് മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് ക്രമീകരണം ആരംഭിച്ചത്. 16 വരെ നാലു ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ പഞ്ചായത്തുകളെ വേർതിരിച്ച് വാർഡുകളിലെ സംവരണ വാർഡുകൾ നറുക്കെടുക്കും.
നിലമ്പൂർ, വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലേതാണ് നടന്നത്..
ഇന്ന്മങ്കട, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ പഞ്ചായത്തുകളിലേതും നടക്കും. 15ന് അരിക്കോട്, കാളികാവ്, പെരിന്തൽമണ്ണ, 16ന് തിരൂർ, താനൂർ, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പും നടക്കും.
നഗരസഭകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് 16 നാണ് നടക്കുക. ജില്ലയിൽ 12 നഗരസഭകളാണുള്ളത്. ജില്ലാ ജോയിന്റ് ഡയരക്ടർ കാര്യാലയത്തിലാണ് നഗരസഭകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ക്രമീകരിച്ചത്. പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരുരങ്ങാടി, കൊണ്ടോട്ടി നഗരസഭകളാണ് ജില്ലയിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തിലേത് 21നും മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽ 15 ബ്ലോക്ക് പഞ്ചായത്തുൂകളാണ് ഉള്ളത്.
തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിത സംവരണമാണ്. 23 വാർഡുള്ള തദ്ദേശ സ്ഥാപനത്തിൽ 12 വാർഡും വനിതാ വാർഡുകളാകും. നിലവിൽ സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കി ശേഷിച്ച വാർഡുകളെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. സ്ത്രീ, പട്ടിക ജാതി സ്ത്രീ, പട്ടിക വർഗ സ്ത്രീ, പട്ടി ജാതി, പട്ടിക വർഗം എന്നീ ക്രമത്തിൽ നറുക്കെടുത്ത് കിട്ടുന്നത് ബന്ധപ്പെട്ട സംവരണ വാര്ഡായി തീരുമാനിക്കും.ഒരു വാർഡ് തുടർച്ചയായി ഏതെങ്കിലും ഒരു വിഭാഗത്തിന് തന്നെ സംവരണമായി വരുന്നത് ഒഴിവാക്കും.
വാർഡ് വിഭജനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. കൂടുതൽ വാർഡുകൾ ഉൾപ്പെടുന്നതോടെ പ്രദേശിക രാഷ്ട്രീയം ചൂട് പിടിക്കും. മത്സരത്തിന് കുപ്പായം തുന്നിയവർക്ക് സംവരണത്തോടെ പ്രതീക്ഷ മങ്ങുമോ എന്ന ആധിയുമുണ്ട്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 53,50,158 വോട്ടർമാരാണുള്ളത്.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.
⭕വഴിക്കടവ് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ ( വാർഡ് 14 ആലപൊയിൽ ), പട്ടികജാതി ( 11, വഴിക്കടവ് ) സ്ത്രീ സംവരണം ( 02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണൽപാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ)
⭕എടക്കര പഞ്ചായത്ത്
പട്ടികജാതി സംവരണം (19 ചാത്തമുണ്ട ) പട്ടികവർഗ്ഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം ( 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07-പായിമ്പാടം, 08 പാർലി, 09 വെള്ളാരംകുന്ന്, 14 തമ്പുരാൻകുന്ന്, 16 തെയ്യത്തുംപാടം, 18 ഉദിരകുളം.
⭕പോത്തുക്കല്ല് പഞ്ചായത്ത്
പട്ടികജാതി സംവരണം ( 10 കോടാലിപൊയിൽ), പട്ടികവർഗ സംവരണം ( 09, മുതുകുളം ) സ്ത്രീ സംവരണം ( 04 മുറം തൂക്കി, 05 മുക്കം, 06 വെളുമ്പിയംപാടം, 07 അമ്പിട്ടാൻപൊട്ടി, 12 നെട്ടിക്കുളം , 13 ഉപ്പട, 14 വെള്ളിമുറ്റം, 17 പനങ്കയം, 18 തുടിമുട്ടി, 19 ഭൂദാനം)
⭕മൂത്തേടം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം (09 വെള്ളാരമുണ്ട) പട്ടികജാതി സംവരണം ( 11 വട്ടപ്പാടം ) പട്ടികവർഗ്ഗ സംവരണം ( O5 ബാലംകുളം) സ്ത്രീ സംവരണം (02 നെല്ലിക്കുത്ത്, 04 കൽക്കുളം, 06 കാരപ്പുറം, 07-പായംപാടം, 12 കുറ്റിക്കാട് 14 മൂത്തേടം, 15 ചാമപറമ്പ്, 18 ചമ്മന്തിട്ട )
⭕ചുങ്കത്തറ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ ( 07, കാട്ടിച്ചിറ ), പട്ടികജാതി (10 കാട്ടിലപ്പാടം ), പട്ടികവർഗം (12 പനമണ്ണ ), സ്ത്രീസംവരണം (01 എരുമമുണ്ട, 04 നല്ലംതണ്ണി, 05 തലഞ്ഞി, 06 പുലിമുണ്ട, 08 കോട്ടേപ്പാടം, 11 പള്ളിക്കുത്ത്, 13 മുട്ടിക്കടവ്, 16 ചുങ്കത്തറ ടൗൺ, 17 വെള്ളാരംകുന്ന്, 20 കൈപ്പിനി .
⭕ചാലിയാർ പഞ്ചായത്ത്
പട്ടികവർഗ്ഗ സ്ത്രീ സംവരണം (14 അകമ്പാടം) , പട്ടികജാതി സംവരണം (12 മൊടവണ്ണ) പട്ടികവർഗ്ഗ സംവരണം( 06 നമ്പൂരിപ്പൊട്ടി), സ്ത്രീ സംവരണം (04 മുട്ടിയേൽ ,07 ആനപ്പാറ, 08 കോരംകോട്, 11 മണ്ണുപ്പാടം, 13 കളക്കുന്ന്, 15 ആറംകോട്, 16 പെരുമ്പാടം)
*വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. വണ്ടൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.*
⭕തിരുവാലി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം (17 ചടങ്ങാംകുളം, 14 തിരുവാലി ), പട്ടികജാതി സംവരണം ( 01 ഇല്ലാത്തുക്കുന്ന്, 11 പൂളക്കൽ), സ്ത്രീസംവരണം ( 02 കാർങ്ങല്ലൂർ, 05 നടുവത്ത്, 06 എ കെ ജി നഗർ, 03 കണ്ടമംഗലം, 09 ഏറിയാട്, 15 തോടായം, 16 വട്ടപ്പറമ്പ്, 18 പത്തിരിയാൽ)
⭕വണ്ടൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം ( 03 കാരാട്, 06ശാന്തി നഗർ ) പട്ടികജാതി സംവരണം16 പള്ളിക്കുന്ന്, സ്ത്രീ സംവരണം ( 08 വരമ്പർ കല്ല് , 09 കൂരാട്, 10 മുടപ്പിലാശ്ശേരി, 11 മാടശ്ശേരി , 12 വാണിയമ്പലം, 14 ചെട്ടിയാറമ്മ , 19 അമ്പലപ്പടി, 21 പഴയ വാണിയമ്പലം, 22 പൊട്ടിപ്പാറ, 23 വെള്ളാമ്പുറം )
⭕മമ്പാട് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം (11 കട്ടുമുണ്ട), പട്ടികജാതി സംവരണം ( 03 വടപുറം ), പട്ടികവർഗ സംവരണം ( 05 പാലപറമ്പ്), സ്ത്രീ സംവരണം ( 04 വള്ളിക്കെട്ട്, 09 കമ്പനിപ്പടി, 14 മേപ്പാടം, 15 പൊങ്ങല്ലൂർ, 16 ഇളമ്പുഴ, 17 മമ്പാട് സൗത്ത്, 18 ഇപ്പുട്ടിങ്ങൽ, 19 മമ്പാട് നോർത്ത്, 21 കാരച്ചാൽ, 22 ഓടായിക്കൽ)
⭕പോരൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം ( 04 മേലണ്ണം , 16-പട്ടണം കുണ്ട് ) , പട്ടികജാതി സംവരണം ( 03 രവിമംഗലം)
സ്ത്രീ സംവരണം ( O2 ആലിക്കോട്, O7പോരൂർ, 09 പള്ളിക്കുന്ന്, 11താളിയംകുണ്ട്, 12 ചെറുകോട്, 15 ചെറുകോട് സൗത്ത്, 17 എരഞ്ഞിക്കുന്ന്, 18 നിരന്നപറമ്പ്)
⭕പാണ്ടിക്കാട് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം ( 03 കാവുങ്ങൽപറമ്പ്, 15 പുലിക്കൽപറമ്പ്)
പട്ടികജാതി സംവരണം ( 11 വിലങ്ങംപൊയിൽ ), സ്ത്രീ സംവരണം (01 വെട്ടിക്കാട്ടിരി, 04-കാരായ, 05-കൊടശ്ശേരി, 06 മരാട്ടപ്പടി, 07 അമ്പലക്കള്ളി, 16 കുഴിക്കാട്ട്പറമ്പ്, 17 പയ്യപറമ്പ്, 18 പാണ്ടിക്കാട് ടൗൺ, 19 പാണ്ടിക്കാട് സൗത്ത്, 24 തറിപ്പടി )
⭕തൃക്കലങ്ങോട് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം ( 07 പഴേടം, 09 എടക്കാട് ) പട്ടികജാതി സംവരണം (12 ചാരങ്കാവ് ), സ്ത്രീ സംവരണം (08 പുലത്ത്, 10 പാതിരിക്കോട്, 11 പേലേപ്പുറം, 13 ചെറുകുളം, 15 മൈലൂത്ത്, 16 ചെറാംകുത്ത്, 17 മഞ്ഞപ്പറ്റ, 18 കൂമംകുളം, 21 തൃക്കലങ്ങോട്, 24 നെല്ലിക്കുന്ന് )