പുലാമന്തോൾ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.
Pulamanthole vaarttha
പുലാമന്തോൾ : പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിൽ പ്രവർത്തനം തുടങ്ങിയ പോലീസ് എയ്ഡ് പോസ്റ്റിൻ്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ.എസ്. I.P.S നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ. പി. അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതം ആശംസിച്ചു.

പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഗിരിജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്, കുളത്തൂർ സ്റേഷൻ ഹൗസ് ഓഫീസർ സംഗീത് പുനത്തിൽ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സാവിത്രി. ടി. , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ പാലോത്ത്, വി.പി. മുഹമ്മദ് ഹനീഫ, ഇ.രാജേഷ്, കെ. കുഞ്ഞിമുഹമ്മദ്, സലീം കുരുവമ്പലം,

ഹംസ പാലൂർ, കെ. വേലപ്പൻ, അസീസ് എർബാദ്, മനോജ് . പി., ഡോ. വി.എം. വാസുദേവൻ,ലെഫ്റ്റ്. കേണൽ രഘുരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ടി. അഷ്കർ നന്ദി പ്രകാശിപ്പിച്ചു

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ്...
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
© Copyright , All Rights Reserved