സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി മരിച്ചു
Pulamanthole vaarttha
മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി മരിച്ചു. പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കല്‍ ഹൗസില്‍ സര്‍ത്താരജ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാ കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി പോവുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും യുവാവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി യുവാവിനെ പുറത്തെടുത്തപ്പോഴേക്കും ആരോഗ്യനില ഗുരുതരമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ്...
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
© Copyright , All Rights Reserved