ദേശീയ പാതയിൽ അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; മഴയിൽ നിയന്ത്രണം വിട്ട് റോഡിൽ വട്ടംചുറ്റി; ഒഴിവായത് വൻ ദുരന്തം
Pulamanthole vaarttha
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം. അതിവേഗത്തിൽ വന്ന കാർ കനത്ത മഴയിൽ നിയന്ത്രണം വിട്ട് റോഡിൽ വട്ടംചുറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.അപകടസമയത്ത് തൊട്ടുപിന്നാലെ വന്ന മറ്റ് വാഹനങ്ങൾ സമയോചിതമായി വേഗത കുറച്ചതിനാലും റോഡിൽ വലിയ തിരക്കില്ലാതിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്.
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
മേലാറ്റൂർ : മേലാറ്റൂരിൽ നാട്ടുകാരെ രീതിയിലാക്കി കാട്ടാന. കാടിറങ്ങി രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവിൽ...
© Copyright , All Rights Reserved