കോഴിക്കോട് നഗരമധ്യത്തിൽ മാവൂർ റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി എൻ. നജീബും (സുൽത്താൻ -31), ഭാര്യ അരക്കിണർ സ്വദേശിനി നൗഷിദ (21)യുമാണ് അറസ്റ്റിലായത്.. വെള്ളിയാഴ്ച്ച രാത്രി എട്ടേ നാൽപ്പതോടെ നടന്ന ഈ ദാരുണ സംഭവത്തിൽ ആദിൽ റോഷൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളും മരിച്ച ആദിലും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളും നൗഷിദയുമായി ബന്ധപ്പെട്ട മറ്റ് ചില തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതികൾ ആദിലിനെ മാവൂർ റോഡിലെ ബാറിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇവർ ബാറിലിരുന്ന് ഒരുമിച്ച് മദ്യപിക്കുകയും, ഇതിനിടെ സാമ്പത്തിക വിഷയം സംസാരിച്ച് വലിയ വാക്കുതർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തു. ബഹളം രൂക്ഷമായതിനെത്തുടർന്ന് ബാർ ജീവനക്കാർ ഇവരെ പുറത്തേക്ക് ഇറക്കിവിടുകയായിരുന്നു. പുറത്തെത്തിയ ശേഷമാണ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിലിനെ ഇവർ കുത്തിയത്. കൊലപാതകത്തിന് ശേഷം ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു . കേസിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നും, ഒളിവിൽ പോയ ഇയാൾക്കായുള്ള ഊർജ്ജിതമായ അന്വേഷണം നടക്കാവ് പൊലീസ് തുടരുകയാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നജീബിൽനിന്ന് 10,000 രൂപ ആദിൽ കടംവാങ്ങിയിരുന്നു. 5,000 രൂപ തിരികെ നൽകി. ബാക്കി തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, തന്റെ ഭാര്യയെ മോശമായി പരാമർശിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് നജീബിന്റെ മൊഴി. കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെതുടർന്ന് ഇരുവരും തമ്മിൽ കൈയാങ്കളി ഉണ്ടായെന്നും ഇതിനിടെ അബദ്ധത്തിൽ കുത്തേറ്റതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved