ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നല്കി 27 കാരി ഇത് അത്യപൂര്‍വ്വ പ്രസവം
Pulamanthole vaarttha
കറാച്ചി: ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി പാകിസ്താന് യുവതി. 27കാരിയായ സീനത്തിനാണ് അത്യപൂര്‍വ പ്രസവത്തില്‍ ആറ് കണ്മണികള് പിറന്നത്.റാവില്‍പിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് ദമ്പതികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ 4 ആണ്കുഞ്ഞുങ്ങളും 2 പെണ്കുഞ്ഞുങ്ങളും പിറന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞുങ്ങളെ നിലവില്‍ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചില സങ്കീര്‍ണതകള്‍ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തില്‍ സന്തോഷമറിയിച്ചു.ഓരോ 4.5 ദശലക്ഷം ഗര്‍ഭധാരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അടുത്തകാലത്തായി അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്ന മരുന്നുകളും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പോലുള്ള പ്രത്യുത്പാദന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് വഴി ഒന്നിലധികം ഗര്‍ഭധാരണങ്ങള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു പുലാമന്തോൾ : പുലാമന്തോൾ പ്പാലത്തിന് സമീപം ( *വിളയൂർ ഭാഗത്ത്* ) കഞ്ചാവ് ചെടി നട്ടുവളർത്തിയത് പട്ടാമ്പി...
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
© Copyright , All Rights Reserved