കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം.

Pulamanthole vaarttha
വയനാട് : കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. രണ്ടു ദേശങ്ങൾക്കുമേൽ ഉരുൾപൊട്ടിയൊലിച്ച് സർവവും തകർന്ന ദുരന്തം. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റനായിട്ടില്ല. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെ മുണ്ടക്കൈക്കും ചൂരൽമലയ്ക്കും മീതേ പുഞ്ചിരിമട്ടം ഉരുൾപൊട്ടി രണ്ടു ദേശങ്ങളെ ഭൂമിയിൽ നിന്നും മായിച്ചു കളഞ്ഞത് .ഔദ്യോഗിക കണക്കുകൾ പ്രകാരം 298 ജീവനുകളെ മലവെള്ളം കൊണ്ടുപോയി.
കൂടെ കണക്കറ്റ സമ്പാദ്യവും . എന്നാൽ ഒരു വര്‍ഷം പൂർത്തിയാവുമ്പോൾ സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റനായിട്ടില്ല. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്. 298 പേര് ദുരന്തത്തില്‍ മരിച്ചുവെന്നതാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തബാധിതർക്കായുള്ള സർക്കാർ നിർമ്മിച്ച് നൽകുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നത്. 410 വീടുകളാണ് നിർമ്മിക്കേണ്ടത്. 5 സോണുകളിലായി നിർമ്മിക്കുന്ന വീടുകൾ. ആദ്യ സോണിൽ ഉൾപ്പെട്ട 140 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പ്രവൃത്തി പൂർത്തിയായി. 9 വീടുകൾക്കുള്ള അടിത്തറ നിർമ്മാണം കഴിഞ്ഞു. 410 വീടുകളാണ് നിർമ്മിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ കെഎസ്ഇബി നിർമിക്കുന്ന 110 കെവി സബ്സ്റ്റേഷന്റെ ടെൻഡർ നടപടികളും ആരംഭിച്ചു. നിർമ്മാണ പ്രവർത്തികൾ ഇനിയും നീണ്ടുപോകരുത് എന്നാണ് ദുരന്തബാധിതർക്ക് പറയാനുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ഡിസംബറോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതും.വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലും ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ നടന്നുവരുന്നുണ്ട് ..
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved