ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടിൽ നിന്നും ഇറക്കിവിട്ടു, യുവതിയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് വിറകുപുരയിൽ, ദാരുണം
Pulamanthole vaarttha
കൊച്ചി: ഭർതൃവീട്ടിൽ നിന്നും ഭര്‍ത്താവും ഭര്‍തൃ മാതാവും ഇറക്കിവിട്ടതിന് ശേഷം അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. എറണാകുളം കാക്കൂരില്‍ ആണ് ദാരുണ സംഭവം. യുവതിയും 11 വയസുകാരനും ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്ക്കുന്ന വിറകുപുരയിലാണ് കഴിഞ്ഞത്. സ്ഥിരമായി കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ കണ്ടതോടെ സംശയം തോന്നിയ അധ്യാപകന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കും. അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന് ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും.അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു.പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved