വീട്ടിലെ ഫ്യൂസൂരിയതിന് kseb യോട് പ്രതികാരം; യുവാവ് ഊരിയത് 23 ട്രാൻസ്ഫോർമറു കളിലെ ഫ്യൂസുകൾ
Pulamanthole vaarttha
കാസര്‍കോട്: വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്.കാസര്‍കോട് ആണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്. നിരവധി പേർ പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്.തുടര്‍ന്ന് കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. എന്നാൽ യുവാവ് പണം അടയ്ക്കാതെ വന്നതോടെയാണ് അധികൃതർ എത്തി ഫ്യൂസ് ഊരിയത്.
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved