പ്രാർത്ഥനകളുടെ നനവ് തട്ടി വളർന്നു : വറ്റലൂർ പഴയ ജുമാമസ്ജിദ് കബർസ്ഥാൻ ഇപ്പോൾ പഴങ്ങളുടെ പറുദീസയാണ്

Pulamanthole vaarttha
പടപ്പറമ്പ് : നാട്ടിലെ പ്രിയപ്പെട്ടവർ മറവ് ചെയ്യപ്പെട്ട് കിടക്കുന്ന വറ്റലൂർ പഴയ ജുമാമസ്ജിദ് കബർസ്ഥാൻ ഇപ്പോൾ പഴങ്ങളുടെ പറുദീസയാണ്. മൂന്നുവർഷം മുൻപ് ആരംഭിച്ച ഫലവൃക്ഷക്കൃഷിയിൽ ഓരോ വർഷവും നൂറുമേനി വിളവ് കിട്ടിയതോടെ സ്വന്തക്കാരുടെയും ബന്ധുജനങ്ങളുടെയും പ്രാർത്ഥനകളുടെ നനവ് തട്ടി വളർന്ന ഈ പഴങ്ങളുടെ പറുദീസ ഇന്ന് നാട്ടുകാർക്കും സഹജീവികൾക്കും കുളിർ കാഴ്ചയാണ്.
ജുമാമസ്ജിദ് കബർസ്ഥാനിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ
ഒരുകാലത്ത് കാടു വളർന്ന് തരിശായി കിടന്നിരുന്ന കബർസ്ഥാനിൽ ഫലവൃക്ഷത്തൈകൾ നടാനുള്ള തീരുമാനം നടപ്പാക്കി നാടിനാകെ മാതൃകയായിരിക്കുകയാണ് വറ്റലൂർ പഴയ ജുമാമസ്ജിദ് ക്കമ്മിറ്റി. കബർസ്ഥാനിൽ നിറഞ്ഞ പഴങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ തീരുമാനത്തിന് അഭിനന്ദന പ്രവാഹമാണിപ്പോൾ . തരിശുഭൂമിയിൽ കൃഷി ചെയ്ത് മാതൃകയായതിനു പാരമ്പര്യ ഔഷധസസ്യ പരിപാലന സമിതിയുടെ പുരസ്കാരവും പള്ളിക്കമ്മിറ്റിയെ തേടിയെത്തി. കലക്ടർ വി.ആർ.വിനോദാണ് കമ്മിറ്റി ഭാരവാഹികൾക്കു പുരസ്കാരം സമ്മാനിച്ചത് .
കളക്ടർ വി.ആർ.വിനോദ് കമ്മിറ്റി ഭാരവാഹികൾക്കു പുരസ്കാരം സമ്മാനിച്ചപ്പോൾ
പള്ളികളോടു ചേർന്ന വഖഫ് ഭൂമി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അപൂർവമാണ്. കാടുകയറികടക്കുകയാണു പതിവ്. വറ്റലൂരിലും സ്ഥിതി മറിച്ചായിരുന്നില്ല. 3 വർഷങ്ങൾക്കു മുൻപാണ് കബർസ്ഥാനിൽ വൃക്ഷങ്ങൾ നടുകയെന്ന ആശയം പള്ളിക്കമ്മിറ്റി മുന്നോട്ടുവച്ചത്. തുടക്കത്തിൽ ചെറിയ എതിർപ്പുകൾ ഉണ്ടായെങ്കിലും കമ്മിറ്റി തീരുമാനവുമായി മുന്നോട്ടു പോയി. 2 ഏക്കർ സ്ഥലത്ത് 116 ഓളം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൃത്യമായി പരിപാലിച്ചു.
നാട്ടുകാരും കമ്മിറ്റിക്കാരുമായ കർഷകരും കൂടെ നിന്നതോടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വൻവിജയമായി . ദിവസങ്ങൾക്കു മുൻപ് നടത്തിയ വിളവെടുപ്പിൽ 50 കിലോയോളം റംബുട്ടാനാണു ലഭിച്ചത്. സപ്പോട്ടയും പേരയ്ക്കയും ഡ്രാഗൺ ഫ്രൂട്ടും നിറഞ്ഞ കബർസ്ഥാനിൽ പ്രിയപ്പെട്ടവരുടെ കബറിൽ പ്രാർഥിക്കാൻ വരുന്നവർക്കും മനസ്സു നിറഞ്ഞ സന്തോഷമാണിന്ന് .
വറ്റലൂർ പഴയ ജുമാമസ്ജിദ്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved