പെണ്‍സുഹൃത്തുമായുള്ള വിവാഹം എതിര്‍ത്തതിന് വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം, അമ്മയ്ക്കും ക്രൂരമര്‍ദനം,
Pulamanthole vaarttha
ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി യുവാവ്പ്ര ണയത്തിലാണ്.എന്നാല്‍ ഈ വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണം
കൊച്ചി: എറണാകുളത്ത് വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അമ്മയെയും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അയ്യപ്പന്‍കാവ് സ്വദേശിയായ അഭിജിത്ത് പ്രസാദാണ് ക്രൂരമായി മര്‍ദിച്ചത്.കഴിഞ്ഞ ദിവസമാണ് വല്ല്യച്ഛനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ അയ്യപ്പന്‍കാവ്-ചിറ്റൂര്‍ റോഡില്‍ വച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വല്ല്യച്ഛന് സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
സംശയം തോന്നാതിരിക്കാന്‍ ഇതേ കാറില്‍ തന്നെ അഭിജിത് സത്യപാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നാലെയാണ് അമ്മയെ തല്ലുന്ന വിഡിയോ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം 21നുള്ള ദൃശ്യങ്ങളാണിത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അമ്മയും അച്ഛനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.പെണ്‍സുഹൃത്തുമായുള്ള വിവാഹം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമായി പറയുന്നത്. എറണാകുളം പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ് അഭിജിത്ത്. വിവാഹമോചിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്.എന്നാല്‍ ഈ വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് നിഗമനം. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകിയെന്ന് ആരോപണമുണ്ട്. വിവാഹത്തോടുള്ള എതിര്‍പ്പിന്റെ മുഖ്യകാരണക്കാരന്‍ വല്ല്യച്ഛനാണെന്ന അനുമാനത്തിലാണ് അഭിജിത്ത് കൊലപാതകത്തിന് ശ്രമിച്ചത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved