പട്ടാമ്പി കൊടലൂരിൽ വയോധികൻ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
Pulamanthole vaarttha
പട്ടാമ്പി :പട്ടാമ്പി ശങ്കരമംഗലം കൊടലൂരിൽ വയോധികനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി കൊടലൂർ പതിയിൽ വടക്കേതിൽ മുഹമ്മദ് (64) നെയാണ് ഇളയ മകൻ്റെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇളയ മകൻ വിദേശത്താണ്. ഇയാളുടെ കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇരുനില വീട്ടിൽ ഇന്ന് രാവിലെയാണ് മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകൻ്റെ ഭാര്യ ചായ കൊടുക്കാൻ വന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ നിലത്ത് വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് മൂത്ത മകനും അയൽക്കാരും വന്നു നോക്കിയപ്പോഴാണ് തലയിൽ മുറിവ് കണ്ടത്. വിവരമറിഞ്ഞു പട്ടാമ്പി പോലിസും ഫോറൻസിക്, ഫിംഗറിങ്ങ് വിദഗ്ദരും പരിശോധന നടത്തി. ഇന്നലെ മുഹമ്മദിനെ അന്വേഷിച്ച് തൊട്ടടുത്ത വീട്ടിൽ മൂന്ന് പേർ വന്നതായി അറിവായിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ ചിത്രം സി.സി ടി.വിയിൽ ദൃശ്യമായിട്ടുണ്ട്. പട്ടാമ്പി പോലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved