വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Pulamanthole vaarttha
വളാഞ്ചേരി: വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പൊലിസ് പിടിയിലായി. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ബസ് ജീവനക്കാർ വിദ്യാർത്ഥിനിക്ക് വേണ്ട സഹായം നൽകിയില്ലെന്ന് പെൺകുട്ടി പരാതിപ്പെട്ടു.
കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി ബസിൽ വെച്ചാണ് അതിക്രമം നേരിട്ടത്. ബസ് വട്ടപ്പാറയിൽ എത്തിയപ്പോൾ, ഷക്കീർ പെൺകുട്ടിയോട് മോശമായി പെരുമാറുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വെച്ച് എതിർത്തതോടെ, ബസ് കണ്ടക്ടർ പ്രതിയെ മുൻഭാഗത്തെ സീറ്റിൽ നിന്ന് പിൻഭാഗത്തേക്ക് മാറ്റിയിരുത്തി. എന്നാൽ, കണ്ടകർ പ്രതിയെ പൊലിസിൽ ഏൽപ്പിക്കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
വിദ്യാർത്ഥിനിക്ക് ആവശ്യമായ പിന്തുണയും ബസ് ജീവനക്കാരിൽ നിന്ന് ലഭിച്ചില്ല. അടുത്ത ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഷക്കീർ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പെൺകുട്ടി വളാഞ്ചേരി പൊലിസിൽ പരാതി നൽകി. പൊലിസ് ‘മലാല’ എന്ന ബസ് കസ്റ്റഡിയിലെടുത്തെങ്കിലും, ആദ്യം പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഷക്കീറിനെ പിടികൂടുകയായിരുന്നു.
പൊലിസ് കേസ് രജിസ്റ്റർ ചെയ്് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved