കുഴിയിൽ ചാടിയ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ആറു വയസു കാരി മരിച്ചു
Pulamanthole vaarttha
വെങ്ങാട് പുറമണ്ണൂർ സ്വദേശി ഫൈസൽ -ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ (6) ആണ് പിതാവ് ഓടിച്ച ഓട്ടോ കുഴിയിൽ ചാടിയതോടെ റോഡിലേക്ക് തെറിച്ചു വീണത്.
പുറമണ്ണൂർ /വെങ്ങാട് : തിരൂരില്‍ പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ മാതാവിന്റെ മടിയിലിരുന്ന സഞ്ചരിക്കവേ പുറത്തേക്ക് തെറിച്ച് വീണ് ആറ് വയസുകാരി മരിച്ചു വാഹനം കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്പില് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസലിന്റെയും ബള്‍ക്കീസിന്റെയും മകളായ ഫൈസയാണ് മരിച്ചത്. പുറണ്ണൂര്‍ യു പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഫൈസലും ഭാര്യയും ഫൈസയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാന്‍ ഓട്ടോയില്‍ വന്ന് തിരിച്ചു പോകുകയായിരുന്നു.ഫൈസ മാതാവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയുടെ പിന്‍ഭാഗം പൊങ്ങിയതോടെ മാതാവിന്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒന്‍പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരണം സംഭവിച്ചു. ഫാസില്‍, അന്‍സില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved