മലപ്പുറം തെയ്യാലിങ്ങലിൽ വൻ കവർച്ച; സ്ഥലം വിറ്റ പണവുമായി യുവാക്കൾ സഞ്ചരിച്ച കാർ അടിച്ചുതകർത്ത് രണ്ടുകോടി രൂപ കവർന്നു
Pulamanthole vaarttha
മലപ്പുറം: നന്നമ്പ്ര തെയ്യാലിങ്ങലിൽ മാരക ആയുധങ്ങളുമായെത്തിയ സംഘം കാർ ആക്രമിച്ച് രണ്ടുകോടി രൂപ കവർന്നു. തെയ്യാലിങ്ങൽ ഹൈസ്കൂൾ പടിയിൽ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.
കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ പണവുമായി കാറിൽ മടങ്ങുന്ന തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് കവർച്ചക്ക് ഇരയായത്.
വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാറിന് മുന്നിൽ കവർച്ച സംഘം കാറിട്ട് തടയുകയും വടിയും വാളും ഉപയോഗിച്ച് വാഹനം തകർക്കുകയായിരുന്നു. കാറിനകത്ത് ബാഗിൽ സൂക്ഷിച്ച പണമെടുത്ത് സംഘം രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved