താനൂരിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി മാതാവ്

Pulamanthole vaarttha
‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കിക്കൊന്നു’..
താനൂർ : മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തി നെ (29) പോലീസ് അറസ്റ്റ് ചയ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയത്. മൂന്നുദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിൽ എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് സംഘവും തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്ത ഭാഗത്തുനിന്ന് കുട്ടിയെ പുറത്തെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
ഒടുവില്‍ ക്രൂരത വിശദീകരിച്ച് അമ്മ ജുമൈലത്ത്; ‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കിക്കൊന്നു’..
താനൂർ : താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നു അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നല്കി.മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി.
തിരൂർ തഹസീല്‍ദാർ, താനൂർ ഡിവൈഎസ്പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്.പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്കിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്ബില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved