താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; കോഴിക്കോട്-വയനാട് പാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു,

Pulamanthole vaarttha
മണ്ണിടിച്ചിലിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
കല്പറ്റ: വയനാട് ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഒമ്പതാം വളവിൽ വ്യൂ പോയിന്റിന് സമീപമാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു. യാത്രക്കാർ വാഹനങ്ങളിൽ കടന്നു പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. റോഡുമുഴുവൻ മണ്ണ് നിറഞ്ഞതിനാൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ എല്ലാം തിരിച്ചുവിടുകയാണ്.ബസുകളും മറ്റു വാഹനങ്ങളും എല്ലാം വഴി തിരിച്ചു വിടുകയാണ്. വയനാട്ടിലേക്ക് പോകേണ്ടവർ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലിസ് അറിയിച്ചു. കാൽനടയാത്രക്കാർ ഉൾപ്പെടെ ആരെയും കടത്തിവിടില്ല. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കണമെന്ന് പൊലിസ് അറിയിച്ചു.ആറോളം മരങ്ങളാണ് റോഡിലേക്ക് കടപുഴകി മറിഞ്ഞു വീണിട്ടുള്ളത്. ഇതോടൊപ്പം വലിയ കല്ലുകളും പാറകളും മണ്ണും റോഡിൽ നിറഞ്ഞു കിടക്കുകയാണ്. ഇതോടെ വായനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പൂർണമായും നിലച്ചു. ഇതുവഴി എത്തിയ വാഹനങ്ങളെ തിരിച്ചുവിടാൻ പൊലിസിന്റെയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ ചുരത്തിൽ അനുഭവപെടുന്നത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved