എംഡിഎംഎയുമായി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ
Pulamanthole vaarttha
വൈത്തിരി: വയനാട് വൈത്തിരിയിൽ വെച്ച് എംഡിഎംഎയുമായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പുൽപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലായ പുൽപ്പള്ളി രഘുനന്ദനം വീട്ടിൽ കെആർ ജയരാജ(49)നെയാണ് പിടികൂടിയത്. ഇയാൾ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് പോലീസ് പിടിയിലായത്.വൈത്തിരി താലൂക്ക് ആശുപത്രി റോഡ് ജങ്ഷനിലെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടിയിലാകുന്നത്. 0.26 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ പിവി പ്രശോഭ്, പി മുഹമ്മദ്, എസ്സിപിഒ ടിഎച്ച് ഉനൈസ്, സിപിഒ അരുൺ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved