ഉറ്റവർ പോയി, ആ സ്നേഹ വീട്ടിൽ ഇനി ഫാസിൽ തനിച്ച്
Pulamanthole vaarttha
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി.
കോട്ടക്കൽ : പറപ്പൂർ വീണാലുക്കൽ ഉമ്മൂച്ചിക്കൽ വീട്ടിൽ ഇനി മുഹമ്മദ് ഫാസിലിന് കൂട്ടായി ഉമ്മയും സഹോദരങ്ങളും ഇല്ല. ബാപ്പയുടെ മരണശേഷം നാലുപേർ ഒരുമിച്ച് കഴിഞ്ഞ വീട്ടിൽ ഫാസിൽ തനിച്ചാണിനി. പറപ്പൂരിനെ നടുക്കിയ ദുരന്തത്തിൽ ഫാസിലിൻറെ ഉമ്മ സൈനബ, അനിയൻ ആഷിക്, അനിയത്തി ഫാത്തിമ ഫർസീല എന്നിവരാണ് മരിച്ചത്. കണ്ണൂരിൽനിന്ന് വർഷങ്ങൾക്കുമുമ്പാണ് ഫാസിലിന്റെ ബാപ്പ ഉമ്മൂച്ചിക്കൽ മൊയ്തീൻ പറപ്പൂർ കുഴിപ്പുറത്തെത്തിയത്. കൂലിപ്പണിക്കാരനായ മൊയ്തീന്റെ മരണശേഷം പിന്നീട് ഇവർ വീണാലുക്കലിലെ വിവിധ വാടക ക്വാർട്ടേഴ്സുകളിലായിരുന്നു താമസം. നിത്യവൃത്തിക്കായി സൈനബ വീടുകളിൽ പോയി ജോലിചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. കുടുംബത്തിൻ്റെ കഷ്ടപ്പാടും അനാഥത്വവും കണ്ട് അഞ്ചുവർഷംമുമ്പ് വീണാലുക്കൽ പൗരസമിതിഇവർക്ക് വീട് നിർമിച്ചുനൽകുകയായിരുന്നു.
തുടർന്ന് മൂത്തമകൻ മുഹമ്മദ് ഫാസിലും ഇടയ്ക്ക് ആഷികും ജോലിക്കുപോയി. ഫാത്തിമ ഫർസീല പറപ്പൂർ ഐ യു ഹയർ സെക്കൻഡറി
സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പറപ്പൂർ
വീണാലുക്കലിനുസമീപം താഴേക്കാട്ട്
പടിയിലുള്ള പള്ളിക്കുളത്തിലാണ് മൂവരും
മുങ്ങിമരിച്ചത്.

കുളിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കുളത്തിൽ മനുഷ്യൻ്റെ
നിഴൽപോലെ കിടക്കുന്നതുകണ്ട് നാട്ടുകാരെ
വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ
പൊലീസിലും അഗ്നിസുരക്ഷാ സേനയിലും
വിവരം അറിയിച്ചു. ഇവർ എത്തുംമുമ്പേ
നാട്ടുകാർതന്നെ ചലനമറ്റ ശരീരങ്ങൾ
മുങ്ങിയെടുത്തു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീണാലുക്കൽ മഹല്ല് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. വീണാലുക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
© Copyright , All Rights Reserved
