വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
Pulamanthole vaarttha
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (ചോട്ടാ ഹക്കീം – 30) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിൽ ഒളിപ്പിച്ചു വളർത്തിയിരുന്ന പതിനഞ്ചോളം കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.എട്ടു വർഷം മുൻപ് നടന്ന വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം, പിന്നീട് ലഹരിമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുകൾ സംബന്ധിച്ച സൂചനകളെത്തുടർന്നാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.
എസ്ഐ ആന്റോ ഫ്രാൻസിസ്, എഎസ്ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved