കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു
Pulamanthole vaarttha
ഒരാളുടെ മൃതദേഹം കണ്ടപ്പോൾ സംശയം തോന്നി നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
കോട്ടക്കൽ:കോട്ടക്കലിന് സമീപം പറപ്പൂരിൽ ഉമ്മയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ സൈനബ എന്ന സ്ത്രീയും മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. പറപ്പൂര് പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് ഇവർ കുളിക്കാനിറങ്ങിയത്.

കുളിക്കാനും വസ്ത്രമലക്കാനുമൊക്കെയായി പ്രദേശത്തുള്ളവർ സ്ഥിരമായി എത്തുന്നയിടമാണിത്. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണ് മുങ്ങിയപ്പോൾ രക്ഷപ്പെടുത്തുന്നതിനിടയിൽ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു. . ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. കുളത്തിൽ ഒരാളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരനാണ് ആദ്യം വിവരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് പേരെക്കൂടി കണ്ടെത്താനായത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണുള്ളത്
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved