ഷൊര്‍ണൂരിലെ ഒരു വയസുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം: അമ്മയെ വിട്ടയച്ചു

Pulamanthole vaarttha
ഷൊർണൂർ : ഷൊര്‍ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന്റെ മരണത്തില്‍ അമ്മ നിരപരാധി. കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ നിരപരാധിയാണെന്നും പോലീസ് വ്യക്തമാക്കി.ഷൊര്‍ണൂരില്‍ ഇന്ന് രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഒരു വയസുള്ള പെണ്‍കുഞ്ഞുമായി അമ്മ ശില്പ ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് കുഞ്ഞുമായി, ഒപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തിയേറ്ററില്‍ യുവതി എത്തിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് വ്യക്തമായതോടെ യുവതിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved