സൽമാൻ അവധി ചോദിച്ചു, കലക്ടർ ചേട്ടൻ വാക്കുപാലിച്ചു

Pulamanthole vaarttha
തൃശൂർ: മഴക്കാലമായാൽ പിന്നെ കലക്ടർമാരുടെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന സ്ഥിരം ചോദ്യമാണ് അവധി കിട്ടുമോ എന്നത്. മിക്ക കലക്ടർമാരുടെയും ഇതിനുള്ള മറുപടികൾ വൈറലാകാറുണ്ട്. മഴ മുന്നറിയിപ്പുള്ള തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ടുള്ള കലക്ടർ അർജുൻ പാണ്ഡ്യന്റെ ഫേസ്ബുക്ക് പോസ്റ്റ് വേറിട്ടതാകുന്നതും അത്തരത്തിലുള്ള ഒന്നായതുകൊണ്ടാണ്. സ്നേഹപൂർവം സൽമാന് നാളെ അവധി എന്നാണ് കലക്ടർ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നത്. അടുത്തിടെ തൃശൂരിൽ നടന്ന മാരത്തണിൽ കലക്ടർക്കൊപ്പം ഓടിയ സൽമാൻ എന്ന വിദ്യാർഥി ഓടിത്തോൽപിച്ചാൽ അവധി തരാമോ എന്ന് ചോദിച്ചിരുന്നു. അനുകൂലമായ അവസരം വന്നാൽ അവധി നൽകാം എന്നായിരുന്നു അതിന് കലക്ടറുടെ മറുപടി.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്. കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു.
മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.
വലിയ സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കാൻ സൽമാനും സാധിക്കട്ടെ!.
സ്നേഹപൂർവ്വം അർജുൻ പാണ്ഡ്യൻ.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved