ഖത്തർ ഫിഫ വേൾഡ് കപ്പ് തരംഗമായി യുംന അജിൻറെ ‘ഹോല ഖത്തർ
Pulamanthole vaarttha
തിരൂർ : ഖത്തർ ഫിഫ ലോകകപ്പിനായി മലപ്പുറത്തുനിന്നൊരു ഗാനം. യുവ ഗായിക യുംന അജിനാണ് ഹോല ഖത്തർ എന്ന ഫുട്ബോൾ ഇംഗ്ലീഷ് ഗാനം സമർപ്പിച്ചത്.കേരളപ്പിറവിദിനത്തിൽ റിലീസ്ചെയ്ത ഗാനം രണ്ടരലക്ഷത്തോളം ശ്രോതാക്കൾ ആസ്വദിച്ചുകഴിഞ്ഞു.

ഗാനത്തിന്റെ ലോഗോ കായികമന്ത്രി വി. അബ്ദുറഹ്മാൻ പുറത്തിറക്കി. ഏഴാംവയസ്സിൽ പാടിത്തുടങ്ങിയ യുംന ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഉറുദു, അറബിക് ഭാഷകളിൽ ഇതിനകം 50 ആൽബങ്ങളിലും ആയിരത്തിലേറെ വേദികളിലും ടി.വി. സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട് ബോളിവുഡ് ടിപ്സ് ഇബാദത്തിൽ പത്ത് പാട്ടുകൾ വേറെയും പാടിയിട്ടുണ്ട്. ഈ ഫിഫ ഫുട്ബോൾ വീഡിയോ ആൽബത്തിന്റെ സംഗീതവും സംവിധാനവും നൗഫൽ പാലേരിയാണ് നിർവഹിച്ചത്. മുനീർ, ഹക്കീം തിരൂർ എന്നിവർ വേണ്ട സഹായം നൽകിയിട്ടുണ്ട്.

ഫുട്ബോളിൽ ഏറെ സന്തോഷം കണ്ടെത്തുന്ന താൻ മെസ്സിയുടെയും റൊണാൾഡോയുടെയും ആരാധികയാണെന്ന് യുംന അജിൻ പറഞ്ഞു അർജന്റീനയാണ് ഇഷ്ട ടീം. മാതാവ് ഫാസിനയും പിതാവ് അജിൻ ബാബുവും ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved